Uncategorized
മുഗള്‍ ഗാര്‍ഡന്‍ ഇനി അമൃത് ഉദ്യാന്‍

ന്യൂഡൽഹി ; രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് അമൃത് ഉദ്യാന്‍ എന്നാക്കി. സ്വാതന്ത്ര്യത്തിന്‍ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരുമായി ചേരുന്നതിനാലാണ് ‘അമൃത് ഉദ്യാൻ’ എന്ന പേരിട്ടത്.
സാമ്രാജ്യത്വ കാലഘട്ടത്തിന്റെയും സ്വാതന്ത്ര്യത്തിനു മുൻപുള്ള അധിനിവേശത്തിന്റെയും സ്വാധീന്യം പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുഗൾ ഗാർഡന്റെയും പേരുമാറ്റാൻ രാഷ്ട്രപതി ഭവൻ തീരുമാനിച്ചത്.