IndiaLatest

ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്: സച്ചിന്‍

“Manju”

മുംബൈ: ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ബൗളിംഗ് നിരയെ അഭിനന്ദിച്ച്‌ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ‘ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയുടേത്. പ്രതിഭയും അച്ചടക്കവും കഴിവും ശാരീരികക്ഷമതക്കുവേണ്ടി എന്ത് കഠിനാധ്വാനം ചെയ്യാനും തയ്യാറാവുന്നവരാണ് ഇന്ത്യന്‍ ബൗളര്‍മാര്‍. ഇത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് നിരയാണോ എന്ന് ഞാന്‍ പറയില്ല’.

‘കാരണം വിവിധ കാലഘട്ടങ്ങളിലെ ബൗളിംഗ് നിരകളെ അക്കാലങ്ങളില്‍ അവര്‍ക്കെതിരെ കളിച്ചിട്ടുള്ള ബാറ്റിംഗ് നിര കൂടി കണക്കിലെടുത്താണ് താരതമ്യം ചെയ്യേണ്ടത്. അതിപ്പോള്‍ കപില്‍ ദേവിന്റെയും ശ്രീനാഥിന്റെയും സഹീര്‍ ഖാന്റെയുമെല്ലാം കാലഘട്ടങ്ങളെടുത്താല്‍ മനസിലാവും. എന്തായാലും നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിര ഇന്ത്യയുടെതാണെന്ന കാര്യത്തില്‍ സംശയമില്ല’ സച്ചിന്‍ പറഞ്ഞു.

Related Articles

Back to top button