Uncategorized
കാലഘട്ടത്തിന്റെ അനിവാര്യതയായി മാനവ മോചനത്തിന് ഗുരു തന്ന മാര്‍ഗ്ഗമാണ് ശാന്തിഗിരിയുടേത് – സ്വാമി ചൈതന്യ ജ്ഞാനതപസ്വി.


അരൂര്‍ (ചേര്‍ത്തല) : ഇന്നത്തെ മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള മോചന മാര്‍ഗ്ഗമാണ് ഗുരുമാര്‍ഗ്ഗമെന്ന് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി. നവജ്യോതി ശ്രീകരുണാകരഗുരു കാട്ടിത്തന്നത് മാനവ മോചനത്തിന്റെ മാര്‍ഗ്ഗമാണ്, ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമെന്ന്യേ ഏവര്‍ക്കും ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനും, ജീവിക്കുവാനും, ഏകദൈവ മാര്‍ഗ്ഗം പിന്‍തുടരാനും തന്നമാര്‍ഗ്ഗം. കാലഘട്ടത്തിന്റെ അനിവാര്യതയായ മാര്‍ഗ്ഗമാണിതെന്നും സ്വാമി പറഞ്ഞു. പൂജിതപീഠം സമര്‍പ്പണത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല ഏരിയയിലെ അരൂര്‍, എരമല്ലൂര്‍, ചന്ദിരൂര്‍, വല്ല്യത്തോട്യൂണിറ്റുകളുടെ സംയുക്ത മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു സ്വാമി. ഇന്ന് രാവിലെ 10.30 ന് നടന്ന മീറ്റിംഗില്‍ ശാന്തിഗിരി ആശ്രമം ചേര്‍ത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. ചേര്‍ത്തല ഏരിയയുടെപരിധിയിലുള്ള യൂണിറ്റുകളുടെ ചുമതലക്കാരായ അരവിന്ദന്‍ എന്‍.കെ., ശാന്തിഗിരി ആശ്രമം ചേര്‍ത്തല ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വിജയൻ മാച്ചേരി, ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ഏരിയ കോര്‍ഡിനേറ്റര്‍ പുരുഷോത്തമൻ സി.വി., വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കണ്‍വീനര്‍, രമണന്‍ പി.ജി., ചേര്‍ത്തല ഏരിയ മാനേജര്‍ റെജി പുരോഗതി , ഏരിയ കോര്‍ഡിനേറ്റര്‍മാരായ ശശി, ഷാജി എം.കെ. എന്നിവര്‍ സംസാരിച്ചു.

2023 ഫെബ്രുവരി 22 നാണ് ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണം ആഘോഷവും അര്‍ദ്ധവാര്‍ഷിക കുംഭമേളയും നടക്കുന്നത്.