KeralaLatest

കോവിഡ് വാക്സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ

“Manju”

സിന്ധുമോൾ. ആർ

കോവിഡ് വാക്സിന്‍ വിതരണത്തിന് കേരളം പൂര്‍‌ണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഏത് വാക്സിന്‍ ‍വിതരണം ചെയ്യണം എന്നത് സംബന്ധിച്ച നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കും. അതിന് ശേഷമേ വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിക്കൂ. വാക്സിന്‍ വിതരണത്തിനുള്ള ഒരുക്കള്‍ എല്ലാം പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു.

എന്നാല്‍ സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് പഠിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായാണ് പഠനം നടത്തുന്നത്. രോഗം വന്നു മാറിയവരില്‍ ആന്റിബോഡി സാന്നിധ്യമുണ്ടാകും. എത്രത്തോളം പേര്‍ക്ക് പ്രതിരോധ ശേഷി കൈവരിക്കാനായിട്ടുണ്ടെന്നാണ് നിലവില്‍ പഠിക്കുന്നത്. പതിനെട്ട് വയസിന് മുകളിലുളള പന്ത്രണ്ടായിരത്തി ഒരുനൂറുപേരില്‍ ആന്റിബോഡി പരിശോധന നടത്താനാണ് തീരുമാനം.

Related Articles

Back to top button