KeralaLatest

സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവച്ച ശമ്പളം തിരികെ നല്‍കും

“Manju”

ശ്രീജ എസ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ മാറ്റി വച്ച ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും. 2021 ജൂണ്‍ ഒന്നിന് ശേഷം ജീവനക്കാര്‍ക്ക് പിന്‍വലിക്കാം.

പിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ ഇതിനും ലഭിക്കും. പി.എഫ് ഇല്ലാത്തവര്‍ക്ക് 2021 ജൂണ്‍ ഒന്നു മുതല്‍ തവണകളായി തിരിച്ചു നല്‍കും. ഓരോ മാസവും മാറ്റിവച്ച തുകയാണ് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നല്‍കുന്നത്.

Related Articles

Back to top button