Uncategorized

സൽപ്രിയന് സ്വർണമെഡൽ

“Manju”

ഭോപ്പാൽ: മധ്യപ്രദേശിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് (ചുവടുകൾ) മത്സര ഇനത്തിൽ ശാന്തിഗിരി ശാന്തിമഹിമ പ്രവർത്തകനായ എസ്.എം.സൽപ്രിയൻ ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡൽ കരസ്ഥമാക്കി. തിരുവനന്തപുരം പൂന്തുറ ശാന്ത ഭവനിൽ എസ്.കെ. മധുമോഹന്റെയും എസ്.സരികയുടേയും മകനാണ്. സഹോദരി: എസ്.എം.സൽപ്രിയ. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് നാലാം സെമസ്റ്റർ വിദ്യാർഥിയാണ്. ജില്ലാ സംസ്ഥാനതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിലും സൽപ്രിയൻ മെഡൽ നേടിയിരുന്നു.

Related Articles

Back to top button