Uncategorized

സന്തോഷ് ട്രോഫി; കേരളത്തിന് തോല്‍വി

“Manju”

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് എയില്‍ കര്‍ണാടകയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം പരാജയപ്പെട്ടത്.

 20ആം മിനിട്ടില്‍ അഭിഷേക് പവാര്‍ ആണ് നിര്‍ണായക ഗോള്‍ നേടിയത്. കളി നിയന്ത്രിച്ചത് കേരളം ആണെങ്കിലും ഫൈനല്‍ തേര്‍ഡിലെ പിഴവുകള്‍ കേരളത്തിനു തിരിച്ചടിയാവുകയായിരുന്നു.

ഗ്രൂപ്പിലെ ആദ്യ കളി ഗോവയ്ക്കെതിരെ വിജയിച്ച കേരളത്തിന് 3 പോയിന്‍്റും പഞ്ചാബിനെതിരെ സമനില നേടി കേരളത്തിനെതിരെ വിജയിച്ച കര്‍ണാടകയ്ക്ക് 4 പോയിന്‍്റും ഉണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി യോഗ്യത നേടുക. ചൊവ്വാഴ്ച മഹാരാഷ്ട്രയ്ക്കെതിരെയാണ് കേരളത്തിന്‍്റെ അടുത്ത മത്സരം

Related Articles

Back to top button