Uncategorized

ദുരന്തഭുമിയില്‍ നിന്ന് രണ്ട് മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി

“Manju”

ഇസ്താംബൂള്‍ : ഭൂകമ്ബം നാശം വിതച്ച ദുരന്തഭൂമിയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് മാസം പ്രായമായ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി.
ഭൂചലനം നടന്ന 128 മണിക്കൂറുകള്‍ പിന്നിട്ടത്തിനുശേഷമാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാതെ നവജാത ശിശുവിനെ രക്ഷപ്പെടുത്തിയതിന്റെ ചിത്രം. കൂടാതെ നാല് വയസ്സുകാരിയെയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.
ഭൂചലനം നടന്ന് അഞ്ച് ദിവസത്തിനുള്ളില്‍ രണ്ട് വയസ്സുള്ള പെണ്‍ക്കുട്ടിയെയും,ആറ് മാസം ഗര്‍ഭിണിയായ യുവതിയെയും പ്രായമുളളവരുള്‍പ്പടെയുളള നിരവധി പേരെയും രക്ഷപ്പെടുത്തിയതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്തു. ആയിരത്തിലധികം രക്ഷപ്രവര്‍ത്തകരാണ് കടുത്ത ശൈത്യത്തെ മറികടന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യയുണ്ട്.

Related Articles

Back to top button