Uncategorized

സെറ്റ് ടോപ് ബോക്സില്ലാതെയും ചാനലുകള്‍ കാണാം

“Manju”

മുംബൈ: ഇന്ത്യയില്‍ സെറ്റ്-ടോപ്പ് ബോക്സുകള്‍ ഇല്ലാതെ ടെലിവിഷന്‍ ചാനലുകള്‍ കാണാവുന്ന തരത്തില്‍ ടിവികളില്‍ തന്നെ സാറ്റലൈറ്റ് ട്യൂണറുകള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍. പദ്ധതി നടപ്പാക്കിയാല്‍ സൗജന്യമായി ലഭ്യമാകുന്ന 200 ഓളം ചാനലുകള്‍ സെറ്റ്-ടോപ്പ് ബോക്സുകള്‍ ഇല്ലാതെ കാണാന്‍ കഴിയും.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ടിവി നിര്‍മ്മാതാക്കളോട് ടി വി സെറ്റുകളില്‍ ബില്‍റ്റ്-ഇന്‍ സാറ്റലൈറ്റ് ട്യൂണറുകള്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അശ്വിനി വൈഷ്ണവിനു കഴിഞ്ഞ ഡിസംബറില്‍ കത്തയച്ചതായും അദ്ദേഹം പറ‍ഞ്ഞു.

Related Articles

Back to top button