Uncategorized

ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടി ലണ്ടനില്‍ മരിച്ചു

“Manju”

ലണ്ടന്‍: ഓര്‍ക്കുന്നില്ലേ തായ്‍ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയിലെ ഗുഹയില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തിയ 12 കുട്ടികളെയും അവരുടെ ഫുട്ബോള്‍ പരിശീലകനെയും.
ലോക ശ്രദ്ധ നേടിയ ആ രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെട്ട ഒരു കുട്ടി ഇപ്പോള്‍ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. ഡുവാങ്പെഷ് പ്രേംതേപ് ആണ് മരിച്ചത്. തലക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് പ്രോംതേപിന്റെ മരണമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
അന്ന് ഗുഹയില്‍ കുടുങ്ങിയ വൈല്‍ഡ് ബോര്‍സ് എന്ന പേരിലുള്ള ഫുട്ബോള്‍ ടീമിന്റെ കാപ്റ്റനായിരുന്നു പ്രോംതേപ്. ഗുഹയില്‍ കുടുങ്ങിയ സമയത്ത് 13 വയസായിരുന്നു കുട്ടിയുടെ പ്രായം. 17 ആയപ്പോള്‍ പ്രോംതേപ് ബ്രൂക്ക് ഹൗസ് കോളജ് ഫുട്ബോള്‍ അക്കാദമിയില്‍ പ്രവേശനം നേടി.
2018 ജൂണ്‍ 23നാണ് പ്രോംതേപ് അടക്കമുള്ള ഫുട്‌ബോള്‍ ടീം അംഗങ്ങളും അവരുടെ കോച്ചും തായ്‌ലന്‍ഡിലെ ചിയാങ്‌റായ് പ്രവിശ്യയിലുള്ള താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്. കനത്ത മഴയെത്തുടര്‍ന്ന് ഗുഹയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കുട്ടികള്‍ പുറത്തെത്താനാകാതെ കുടുങ്ങി.
തായ്‌ലന്‍ഡിലെയും വിദേശ രാജ്യങ്ങളിലെയും മുങ്ങല്‍വിദഗ്ധര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട 100ലധികം പേരുള്‍പ്പെട്ട സംഘം നടത്തിയ സാഹസിക രക്ഷാദൗത്യത്തിലൂടെ രണ്ടാഴ്ചയ്ക്കു ശേഷമാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. അതിനു ശേഷം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഈ കുട്ടികളും കുടുംബാംഗങ്ങളും ഒരു ഒത്തു ചേരല്‍ നടത്തിയിരുന്നു.

Related Articles

Back to top button