Uncategorized

ഫിറ്റ് ഇന്ത്യ ക്വിസില്‍‍ മലയാളി വിദ്യാര്‍ത്ഥി സിദ്ധാര്‍ഥ് കുമാര്‍ ഗോപാല്‍ ഒന്നാമത്‌

“Manju”

 

തിരുവനന്തപുരം :രണ്ടാം ഫിറ്റ് ഇന്ത്യ ക്വിസിന്റെ പ്രാഥമിക റൗണ്ടിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു.പ്രാഥമിക റൗണ്ടില്‍ തിരുവനന്തപുരം സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്കൂളിലെ സിദ്ധാര്‍ഥ് കുമാര്‍ ഗോപാല്‍ ഒന്നാം സ്ഥാനം കരിസ്ഥമാക്കി. ഗുജറാത്തില്‍ നിന്നുള്ള പ്രതീക് സിംഗ്, തെലങ്കാനയില്‍ നിന്നുള്ള സ്വപ്‌നില്‍ ദേശ്പാണ്ഡെ, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ശാശ്വത് മിശ്ര എന്നിവരും ആണ്‍കുട്ടികളില്‍ ദേശീയ ടോപ്പര്‍മാര്‍ ആയി.

പഞ്ചാബില്‍ നിന്നുള്ള ജഷന്‍പ്രീത് കൗര്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള എസ്തുതി അവസ്തി, പഞ്ചാബില്‍ നിന്നുള്ള ആകൃതി കൗശല്‍ എന്നിവരാണ് വിദ്യാര്‍ത്ഥിനികളില്‍ ദേശീയ ടോപ്പര്‍മാര്‍. സ്‌കൂളുകള്‍ക്കായുള്ള ഫിറ്റ് ഇന്ത്യ നാഷണല്‍ ഫിറ്റ്‌നസ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്വിസിന്റെ രണ്ടാം പതിപ്പ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29-ന് കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അനുരാഗ് സിംഗ് താക്കൂറും യുവജനകാര്യ സഹ മന്ത്രി നിസിത് പ്രമാണിക്, കേന്ദ്ര വിദ്യാഭ്യാസ, മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. ക്വിസിന്റെ രണ്ടാം പതിപ്പില്‍ ഇന്ത്യയിലെ 702 ജില്ലകളിലെ 16,702 സ്‌കൂളുകളില്‍ നിന്നായി 61,981 വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ലഭിച്ചു.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) ഡിസംബര്‍ 8, 9 തീയതികളില്‍ പ്രാഥമിക റൗണ്ടുകള്‍ നടത്തുകയുണ്ടായി. ..ടി, ജെ..ഇ പ്രവേശന പരീക്ഷകള്‍ നടത്തുന്ന സ്ഥാപനമായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ക്വിസിന്റെ പ്രാഥമിക റൗണ്ട് നടത്തിയത്. വിദ്യാര്‍ത്ഥികള്‍ അവരുടെ വീട്ടില്‍ നിന്നോ സ്കൂളില്‍ നിന്നോ മൊബൈല്‍ അധിഷ്ഠിത മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഓണ്‍‌ലൈനായി റൗണ്ടുകളില്‍ പങ്കെടുത്തത്. 3.25 കോടിയുടെ സമ്മാനത്തുകയണ് ഫിറ്റ് ഇന്ത്യ ക്വിസിന്റെ ഭാഗമായി നല്‍കുന്നത്.

പ്രാഥമിക റൗണ്ടിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറര്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ സംസ്ഥാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കുകയും അതത് സംസ്ഥാന ചാമ്ബ്യന്മാരാകാന്‍ മത്സരിക്കുകയും ചെയ്യും. സംസ്ഥാന റൗണ്ടുകള്‍ 2023 ഏപ്രില്‍ മുതല്‍ ആരംഭിക്കും.

36 സംസ്ഥാനങ്ങളില്‍ / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 348 ടീമുകള്‍ സംസ്ഥാന റൗണ്ടിലേക്ക് മത്സരിക്കും.36 സ്‌കൂള്‍ ടീമുകള്‍ (ഓരോ സംസ്ഥാനങ്ങളില്‍ നിന്നും/അല്ലെങ്കില്‍ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള വിജയികള്‍) 2023 ജൂണ്‍ നടക്കുന്ന ദേശീയ റൗണ്ടിലേക്ക് മത്സരിക്കും. ഓരോ തലത്തിലെയും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും (the school as well as the two participants) ഇന്ത്യയുടെ സമ്ബന്നമായ കായിക ചരിത്രത്തെക്കുറിച്ച്‌ വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുകയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള തദ്ദേശീയ കായിക വിനോദങ്ങളെക്കുറിച്ചും നമ്മുടെ ദേശീയവും പ്രാദേശികവുമായ കായിക താരങ്ങളെക്കുറിച്ച്‌ അറിവ് പകരുകയും ആണ് ക്വിസിന്റെ പ്രധാന ലക്ഷ്യം.

Related Articles

Back to top button