Uncategorized

ദ്വിദിന സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി ഇന്ന് തമിഴ്‌നാട്ടില്‍

“Manju”

ന്യൂഡല്‍ഹി : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇന്ന് തമിഴ്‌നാട്ടിലെത്തും. ഇന്നും നാളെയുമായി നടക്കുന്ന വിവിധ പരിപാടികളില്‍ രാഷ്‌ട്രപതി പങ്കെടുക്കും. രാഷ്‌ട്രപതിയുടെ ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി മധുരയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

സന്ദര്‍ശനത്തിനോടനുബന്ധിച്ച്‌ മധുര മീനാക്ഷി ക്ഷേത്രത്തില്‍ രാഷ്‌ട്രപതി ദര്‍ശനം നടത്തും. ക്ഷേത്ര ദര്‍ശനത്തിന് ശേഷം രാഷ്‌ട്രപതി അന്നദാന ചടങ്ങുകളിലും പങ്കെടുക്കും. കോയയമ്പത്തൂര്‍ ഇഷാ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന മഹാശിവരാത്രി ആഘോഷത്തില്‍ പങ്കുചേരും. നാളെ വെല്ലിംഗ് ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജ് സന്ദര്‍ശിക്കുന്ന രാഷ്‌ട്രപതി, 78-ാമത് സ്റ്റാഫ് കോഴ്സിലെ അംഗങ്ങളെ അഭിസംബോധന ചെയ്യും.

രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ സംഘം മധുരയിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ നേരിട്ട് പരിശോധിച്ചിരുന്നു. ക്ഷേത്ര ദര്‍ശനത്തിനോടനുബന്ധിച്ച്‌ ജില്ലാ കളക്ടര്‍ എല്ലാ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മധുരയിലെ ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ വിവരങ്ങളും സുരക്ഷ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു.റെയില്‍വെ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയതായി സുരക്ഷാ സംഘം അറിയിച്ചു. ഇന്നും നാളെയും മധുരയില്‍ ഡ്രോണുകള്‍ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്.

Related Articles

Back to top button