3കൊല്ലത്തിനകം പ്രധാന ടെലികോം ടെക്നോളജി കയറ്റുമതിക്കാരായി ഇന്ത്യ വളരും

രാജ്യത്ത് ടെലികോം രംഗം അതിവേഗത്തില്‍ കുതിക്കുന്നതായി റിപ്പോര്‍ട്ട്. 4ജി/5ജി ടെക്നോളജി വന്‍ വിജയമാണ് കൈവരിച്ചിരിക്കുന്നത്. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ പ്രധാന ടെലികോം ടെക്നോളജി കയറ്റുമതിക്കാരാണ് ഇന്ത്യ ഉയരുക. കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. 5ജി സേവനങ്ങള്‍ ആരംഭിച്ച് 100 ദിവസത്തിനുള്ളില്‍ രാജ്യത്തെ 200 ഓളം നഗരങ്ങളില്‍ 5ജി എത്തിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇതിലൂടെ ടെക്നോളജി രംഗത്ത് മികച്ച കഴിവാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ കാഴ്ചവച്ചത്.
കുറഞ്ഞ കാലയളവിനുള്ളില്‍ 5ജി സേവനങ്ങള്‍ ഉറപ്പുവരുത്തിയതോടെ ആഗോളതലത്തില്‍ തന്നെ നിരവധി പ്രമുഖര്‍ ഇന്ത്യയെ അഭിനന്ദിച്ചിട്ടുണ്ട്. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സ്വന്തം 4ജി, 5ജി ടെക്നോളജി സ്റ്റാക്ക് വികസിപ്പിക്കുന്നതില്‍ ഇന്ത്യ കൈവരിച്ച ദ്രുതഗതിയിലുള്ള മുന്നേറ്റത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. ‘സ്റ്റാക്ക് ഇപ്പോള്‍ തയ്യാറാണ്. ഇത് തുടക്കത്തില്‍ ദശലക്ഷം കോളുകള്‍ക്കായി പരീക്ഷിച്ചിരുന്നു. പിന്നീട് അഞ്ച് ദശലക്ഷം കോളുകള്കളിലേക്കും ഇത് പരീക്ഷിച്ചു. ഇത് 10 ദശലക്ഷം കോളുകള്‍ക്കായും പരീക്ഷിച്ചു നോക്കി’, അശ്വനി വൈഷ്ണവ് പറഞ്ഞു.