Uncategorized

പൂജിതപീഠം സമർപ്പണം ആഘോഷം : ആശ്രമ കുംഭം നിറച്ചു.

“Manju”

പോത്തൻകോട് : പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന അർദ്ധ വാർഷിക കുംഭമേളയുടെ ഒരുക്കങ്ങളുടെ ഭാഗമായി ഫെബ്രുവരി 20 ന് രാവിലെ 8.30ന് ആശ്രമ കുംഭം നിറച്ചു. ആശ്രമം പർണശാലയിൽ വച്ച് പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവരാണ് ആശ്രമ കുംഭം നിറച്ചത്. ജോയിന്റ് സെക്രട്ടറി സ്വാമി നവനൻമ ജ്ഞാനതപസ്വി, ഡയറക്ടർമാരായ സ്വാമി മഹിതൻ ജ്ഞാനതപസ്വി, ജനനി പ്രജ്ഞ ജ്ഞാനതപസ്വിനി, വിവിധ ഡിപ്പാർട്ട്മെന്റ് ചീഫുമാരായ സ്വാമി വിശ്വബോധ ജ്ഞാനതപസ്വി, സ്വാമി നവകൃപ ജ്ഞാനതപസ്വി, ജനനി ദിവ്യ ജ്ഞാനതപസ്വിനി, ഗുരുധർമ്മ പ്രകാശ സഭാംഗങ്ങൾ, ബ്രഹ്മചാരി – ബ്രഹ്മചാരിണികൾ, ആത്മബന്ധുക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ആശ്രമം ബ്രാഞ്ചുകളിലും സന്ന്യാസി സന്ന്യാസിനിമാർ കുംഭം നിറച്ചു.

Related Articles

Back to top button