Uncategorized

മിസോറാം ജനതയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി : 37-ാംമത് സംസ്ഥാന രൂപീകരണ വാര്‍ഷികത്തില്‍ മിസോറാം ജനതയ്‌ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. ‘സംസ്ഥാന രൂപീകരണ വാര്‍ഷികത്തില്‍ മിസോറാം ജനതക്ക് ആശംസകള്‍ ‘ , പ്രകൃതി സൗന്ദര്യത്തിനും വിശിഷ്ടമായ സംസ്‌കാരത്തിനും ജനതയുടെ കഠിനാധ്വാനത്തിനും പേരുകേട്ട സംസ്ഥാനമാണ് മിസോറാം . മിസോറാമിലെ ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും തുടര്‍ന്നും നിറവേറട്ടെപ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മിസോറാം ജനതക്ക് ആശംസകള്‍ അറിയിച്ചു. ‘പ്രകൃതി സൗന്ദര്യത്താലും സാംസ്‌കാരിക വൈവിധ്യങ്ങളാലും മിസോറാം സമ്ബന്നമാണ്. സംസ്ഥാനത്തിന്റെ തുടര്‍ച്ചയായ വളര്‍ച്ചയ്‌ക്കും വിജയത്തിനും സമൃദ്ധിക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു മുഖ്യമന്ത്രി യോഗി ട്വിറ്ററില്‍ പങ്കുവെച്ചു.

വടക്കുകിഴക്കന്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളിലൊന്നാണ് മിസോറാം. മി എന്നാല്‍ ആളുകള്‍ സോകുന്ന് പോലെയുള്ള ഉയര്‍ന്ന സ്ഥലം, റാം മിസോയിലെ ഭൂമി ഇതില്‍ നിന്നാണ് മിസോറാം എന്ന വാക്കിന്റെ ജനനം. മിസോറാം മലയോര ജനതയുടെ നാട്എന്ന് സൂചിപ്പിക്കുന്നു. ഇന്ത്യയ്‌ക്കു സ്വത്രന്തൃം കിട്ടിയപ്പോള്‍ മിസോറം അസമിലെ ഒരു ജില്ല മാത്രമയിരുന്നു. ത്രിപുരയിലും മണിപൂരിലും ജീവിക്കുന്ന മിസോ വംശജരുള്ള മേഖലകളെ ഉള്‍പ്പെടുത്തി 1987- ഫെബ്രുവരി 20 നാണ്പുതിയ സംസ്ഥാനമായി മിസോറാം രൂപീകരിച്ചത്.

Related Articles

Back to top button