IndiaLatest

പാലം തകര്‍ന്നു; വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ സഞ്ചാരികളെ രക്ഷപെടുത്തി

“Manju”

പനാജി: കനത്ത മഴയ്‌ക്ക് പിന്നാലെ ഗോവയിലെ ദൂധ്‌സാഗര്‍ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിച്ചു. മഴയില്‍ കേബില്‍ പാലം തകര്‍ന്നതോടെയാണ് 40ലധികം വിനോദസഞ്ചാരികള്‍ മേഖലയില്‍ കുടുങ്ങിയത്. ഇവരെ എല്ലാവരേയും രക്ഷപെടുത്തിയതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഗോവ-കര്‍ണാടക അതിര്‍ത്തിയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നാണ് വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് ഉയര്‍ന്നത്.

മഴ കനത്തതോടെ കേബിള്‍ പാലം തകരുകയും സഞ്ചാരികള്‍ക്ക് പുറത്തേക്കെത്താന്‍ വഴിയില്ലാതെ വരികയുമായിരുന്നു. 40ഓളം പേരാണ് സംഭവസമയം വെള്ളച്ചാട്ടത്തിന്റെ അടുത്ത് ഉണ്ടായിരുന്നത്. ‘ദൃഷ്ടി ലൈഫ് സേവേഴ്സ്’ സംഘടനയുടെ സഹായത്തോടെയാണ് എല്ലാവരേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. മഴ വരും ദിവസങ്ങളിലും കനക്കുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍, ആരും വെള്ളച്ചാട്ടത്തില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Related Articles

Back to top button