പെരുമ്പാമ്പിനെ വരിഞ്ഞുമുറുക്കി ഒന്നോടെ വിഴുങ്ങി രാജവെമ്പാല

രാജവെമ്പാലകള്‍ മറ്റു പാമ്പുകളെ ഭക്ഷണമാക്കാറുണ്ടെങ്കിലും പെരുമ്പാമ്പിനെ ഭക്ഷണമാക്കുന്ന അപൂര്‍വമാണ്. എന്നാല്‍ പെരുമ്പാമ്പിനെ ഒന്നോടെ അകത്താക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
പെരുമ്പാമ്പിനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊന്നശേഷം ഒന്നോടെ അകത്താക്കുന്നതാണ് വീഡിയോ. റെറ്റിക്യുലേറ്റഡ് പൈതണ്‍ വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പിനെയാണ് രാജവെമ്പാല ഭക്ഷണമാക്കിയത്. ഇരുപതടി നീളത്തില്‍ വരെ വളരുന്ന റെറ്റിക്യുലേറ്റഡ് പൈതണ്‍ ഏത് പരിസ്ഥിതിയോടും പെട്ടെന്ന് ഇണങ്ങിച്ചേരാന്‍ സാധിക്കുന്നവയാണ്.
മറ്റു പെരുമ്പാമ്പുകളെ പോലെ തന്നെ വിഷമില്ലാത്ത ഇനമാണെങ്കിലും ഞൊടിയിടകൊണ്ട് ഇരയെ പിടിയിലാക്കി ശ്വാസം മുട്ടിച്ച് കൊല്ലാൻ ഇവയ്ക്ക് കഴിയും. എന്നാല്‍ രാജവെമ്പാലയ്ക്ക് പാമ്പുകളാണ് പ്രധാനഭക്ഷണം. മൂർഖൻ അടക്കമുള്ള പാമ്പുകളെ ഭക്ഷണമാക്കുമെങ്കിലും ചേരയാണ് പ്രധാന ഇര. തരംകിട്ടിയാൽ മറ്റു രാജവെമ്പാലകളെയും ഭക്ഷണമാക്കും. ഭക്ഷണലഭ്യത കുറയുന്നതാണ് ഇവ നാട്ടിലിറങ്ങാൻ പ്രധാന കാരണമെന്ന് വിലയിരുത്തുന്നു.