InternationalLatest

പ്ര​വാ​സി വി​ഷ​യ​ങ്ങ​ള്‍ അവഗണിക്കപ്പെടുന്നു…

“Manju”

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സി സ​മൂ​ഹം ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത ദു​രി​ത​ങ്ങ​ളി​ലൂ​ടെ​യും അ​നി​ശ്ചി​ത​ത്വ​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കുമ്പോ​ഴും പ്ര​വാ​സി വി​ഷ​യ​ങ്ങ​ള്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ര്‍​ഹ​മാ​യ രീ​തി​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്നി​ല്ല.വി​ശ്വാ​സ​വും വി​വാ​ദ​ങ്ങ​ളും കി​റ്റും രം​ഗം കൈ​യ​ട​ക്കി​യ​പ്പോ​ള്‍ പ്ര​വാ​സി ക​ള​ത്തി​നു​ പു​റ​ത്താ​യി. വോ​ട്ടു​വി​മാ​ന​ങ്ങ​ളും സ്വ​ന്തം​നി​ല​ക്ക്​ നാ​ട്ടി​ലെ​ത്തി വോ​ട്ടു​ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​വും ഇ​ല്ലാ​താ​യ​ത്​ അ​വ​ഗ​ണ​ന​ക്ക്​ ആ​ക്കം​കൂ​ട്ടി.സം​ഘ​ടി​ത വോ​ട്ടു​ബാ​ങ്കാ​യി രൂ​പ​പ്പെ​ടാ​ത്ത​തു​കൊ​ണ്ട്​ ത​ങ്ങ​ളു​ടെ പ്ര​ശ്​​ന​ങ്ങ​ള്‍ മു​ഖ്യ​ധാ​ര രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളു​ടെ പ്ര​ധാ​ന അ​ജ​ണ്ട​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ പ്ര​വാ​സി​ക​ള്‍​ക്ക്​ ആ​വു​ന്നി​ല്ല.മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ വി​മാ​ന​ടി​ക്ക​റ്റ്​ നി​ര​ക്കും മ​റ്റു​മാ​യി​രു​ന്നു പ്ര​ശ്​​ന​മെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ നി​ല​നി​ല്‍​പ്​ ഭീ​ഷ​ണി​യി​ലാ​ണ്.

തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ട്​ പ​തി​നാ​യി​ര​ങ്ങ​ളാ​ണ്​ ഗ​ള്‍​ഫി​ല്‍​നി​ന്ന്​ നാ​ട​ണ​ഞ്ഞ​ത്. ഗ​ള്‍​ഫി​ലു​ള്ള​വ​ര്‍​ക്കും തൊ​ഴി​ല്‍​ന​ഷ്​​ട ഭീ​ഷ​ണി​യു​ണ്ട്.സ്വ​ന്തം സം​രം​ഭ​ങ്ങ​ളു​ള്ള​വ​ര്‍ വ​ര​വും ചെ​ല​വും ഒ​ത്തു​പോ​കാ​തെ ക​ഷ്​​ട​ത്തി​ലാ​ണ്. തി​രി​ച്ചെ​ത്തി​യാ​ല്‍ എ​ന്ത്​ എ​ന്ന ചോ​ദ്യ​ത്തി​നു മു​ന്നി​ല്‍ അ​വ​ര്‍ പ​ക​ച്ചു​പോ​കു​ന്നു. മു​ന്ന​ണി​ക​ളു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ്ര​വാ​സി പു​ന​ര​ധി​വാ​സ​വും തൊ​ഴി​ല്‍ നൈ​പു​ണ്യ വി​ക​സ​ന​വും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ചാ​ര​ണ രം​ഗ​ത്ത്​ ഇ​വ ച​ര്‍​ച്ച​യാ​കു​ന്നി​ല്ല.

Related Articles

Back to top button