IndiaLatest

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട് കേന്ദ്രം നിഷേധിച്ചു

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 30 ശതമാനം വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രാലയം നിഷേധിച്ചു.

വര്‍ധിപ്പിച്ച ക്ഷാമബത്ത നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഒരുവര്‍ഷത്തേയ്ക്ക് മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുന്നത്. തസ്തികകള്‍ക്കനുസരിച്ച് ഈ കുറയ്ക്കുന്ന നിരക്കില്‍ വ്യത്യാസം വന്നേക്കും. ഗ്രൂപ്പ് ഡി, കോണ്‍ട്രാക്ട് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്‌..

എന്നാല്‍ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. തല്‍ക്കാലം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉദ്ദശമില്ലെന്നും ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ധനമന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.

Related Articles

Back to top button