IndiaKeralaLatest

കേരളത്തിലേതുള്‍പ്പെടെ രണ്ട്​ സീറ്റിലേക്ക്​ ഉപതെരഞ്ഞെടുപ്പ് ആഗസ്​റ്റ്​ 24ന്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കേരളത്തിലേതുള്‍പ്പെടെ രണ്ട്​ രാജ്യസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ആഗസ്​റ്റ്​ 24നാണ് കേരളം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. അന്ന്​ വൈകീട്ട്​ തന്നെ വോട്ടെണ്ണലും നടക്കും.

എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ച ഒഴിവിലേക്കാണ്​​ കേരളത്തില്‍ തെരഞ്ഞെടുപ്പ്. ബേനി പ്രസാദ് വര്‍മയുടെ നിര്യാണത്തെ തുടര്‍ന്നാണ്​ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്​റ്റ്​ 13. സൂക്ഷ്മപരിശോധന 14ന്​ നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 17 ആണ്. 24ന്​ രാവിലെ ഒമ്പത്​ മുതല്‍ വൈകീട്ട് നാല്​ വരെയാണ് വോട്ടെടുപ്പ്.

കോവിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.
ശ്രീജ.എസ്

Related Articles

Back to top button