കേരള ട്രാവല്‍ മാര്‍ട്ടിന്റെ വെര്‍ച്വല്‍ മീറ്റ് മെയ് 3 മുതല്‍ ആരംഭിക്കും

കേരള ട്രാവല്‍ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന വെര്‍ച്വല്‍ മീറ്റ് മെയ് 3 മുതല്‍ ആരംഭിക്കും. ടൂറിസം മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബയര്‍- സെല്ലര്‍ മേള കൂടിയാണിത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന വെര്‍ച്വല്‍ മീറ്റ് മെയ് 6- ന് സമാപിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വെര്‍ച്വല്‍ മീറ്റിലൂടെ കേരളത്തിന്റെ ടൂറിസം വ്യാപാരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പം, വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. 2022 മെയ് മാസത്തില്‍ നടന്ന കെടിഎമ്മില്‍ രാജ്യത്തിനകത്തും വിദേശത്തു നിന്നുമുള്ള പങ്കാളികളുമായി നടന്ന ബിസിനസ് ചര്‍ച്ചകളുടെ തുടര്‍ന്ന് നടപടികളും ഇത്തവണ ചര്‍ച്ച ചെയ്യുന്നതാണ്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 1.8 കോടി കടന്ന് റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്.