KeralaLatest

ലോ ഫ്ലോര്‍ ബസുകളെ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ തീരുമാനം

“Manju”

കൊച്ചി: സംസ്ഥാനത്തെ നിരത്തുകള്‍ക്ക് അഴകായിരുന്ന കെ യു ആര്‍ ടി സി ബസുകള്‍ക്ക് മരണമണി മുഴങ്ങുന്നു. ഇത്തരം ബസുകള്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത ബാധ്യതയാണെന്നും ഘട്ടഘട്ടമായി ഒഴിവാക്കുകയാണെന്നും ഗതാഗതമന്ത്രി അറിയിച്ചു.

എറണാകുളം കെ യു ആര്‍ ടി സി ബസ് സ്റ്റാന്‍‍ഡില്‍ മരണം കാത്തുകഴിയുന്ന എ സി, നോണ്‍ എ സി ബസുകളുടെ അവസ്ഥ നേരെത്തെ വാര്‍ത്ത ആയിരിന്നു. ബസുകളുടെ ഉളളിലെ ദുരവസ്ഥ ഇതിലെ ജീവനക്കാരും പുറം ലോകത്തെ അറിയിച്ചിരുന്നു. എന്നാല്‍ കെ എസ് ആര്‍ ടി സിക്ക് വലിയ നഷ്ടമാണ് ഈ ബസുകളെന്നാണ് ഗതാഗതമന്ത്രി ഇപ്പോള്‍ പറയുന്നത്.

ഒരു ലീറ്റര്‍ ഡീസലിന് രണ്ട് കിലോമീറ്ററാണ് കിട്ടുന്നത്. മിക്കതിനും ഗുണനിലവാരമില്ല. പരിപാലനച്ചെലവ് കൂടുതലാണ്. കൊവി‍ഡ് കാലമായിതിനാല്‍ എ സി ബസില്‍ ആള് കേറുന്നില്ല. തേവരയിലേതടക്കം മിക്ക ബസുകളും ആക്രിവിലയ്ക്ക് പൊളിക്കാന്‍ ഇപ്പോള്‍ ഇട്ടിരിക്കുന്നത്.

Related Articles

Back to top button