Uncategorized

കുങ്കുമപൊട്ടിന് വിലക്കേര്‍പ്പെടുത്തി ; പ്രതിഷേധവുമായി രക്ഷിതാക്കള്‍

“Manju”

ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ സ്‌കൂളില്‍ ഭസ്മവും കുങ്കുമപൊട്ടും തൊട്ട കുട്ടികളെ പ്രന്‍സിപ്പിള്‍ നിര്‍മ്മല വിലക്കിയതില്‍ പ്രതിഷേധിച്ച്‌ രക്ഷിതാക്കള്‍ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ കുങ്കുമ പൊട്ടും നൂലും ധരിക്കുന്നതിന് വിലക്കുണ്ടെന്ന് എടുത്ത് പറഞ്ഞാണ് അദ്ധ്യാപികയുടെ നടപടി. ജില്ലാ ഭരണ ആസ്ഥാനമായ ദണ്ടിഗലിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവമുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തുകയും കാരണം തിരക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചട്ടത്തില്‍ പൊട്ട് തൊടുന്നതിന് നിയന്ത്രണമുണ്ടെന്ന പ്രിന്‍സിപ്പലിന്റെ വിശദീകരണം. എന്നാല്‍ കുട്ടികളെ ഭീഷണിപെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ചട്ടം ചൂണ്ടികാണിക്കുകയാണ് ചെയ്തതെന്നും അദ്ധ്യാപിക പറഞ്ഞു. വിഷയത്തില്‍ കടുത്ത പ്രതിഷേധമാണ് രക്ഷിതാക്കള്‍ക്കുള്ളത്. എന്നാല്‍ ഈ ഉത്തരവ് പാടെ നിഷേധിച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

Related Articles

Check Also
Close
Back to top button