
തിരുവനന്തപുരം: തൃശൂരില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗത നിയന്ത്രണം.
പൂര്‍ണമായി റദ്ദാക്കിയവ
ഞായര്‍ ഉച്ചക്ക് 2.50നുള്ള 12082 തിരുവനന്തപുരം–കണ്ണൂര്‍ ജനശതാബ്ദി
ഞായറാഴ്ച വൈകീട്ട് 5.35നുള്ള 6018 എറണാകുളം–ഷൊര്‍ണൂര്‍ മെമു
ഞായറാഴ്ച രാത്രി 7.40നുള്ള 6448 എറണാകുളം–ഗുരുവായൂര്‍ എക്സ്പ്രസ്
തിങ്കളാഴ്ച പുലര്‍ച്ച 4.50നുള്ള 12081 കണ്ണൂര്‍–തിരുവനന്തപുരം ജനശതാബ്ദി
ഭാഗികമായി റദ്ദാക്കിയവ
ഞായറാഴ്ച ഉച്ചക്ക് 2.50നുള്ള 16306 നമ്ബര്‍ കണ്ണൂര്‍–എറണാകുളം എക്സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. ഞായറാഴ്ച വൈകീട്ട് മൂന്നിന് തിരുവനന്തപുരത്തുനിന്നുള്ള 12624 നമ്ബര്‍ ചെന്നൈ ട്രെയിന്‍ തൃശൂരില്‍നിന്ന് രാത്രി 8.43ന് പുറപ്പെടും. ഞായറാഴ്ച 10.10ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെടേണ്ട 16525 നമ്ബര്‍ കന്യാകുമാരി–ബംഗളൂരു ട്രെയിന്‍ രണ്ട് മണിക്കൂര്‍ വൈകും. ആലപ്പുഴയില്‍നിന്ന് രാവിലെ ആറിന് ദന്‍ബാദിലേക്ക് പോകുന്ന ആലപ്പുഴ ദന്‍ബാദ് എകസ്പ്രസ് (13352) ഒന്നര മണിക്കൂര്‍ വൈകി പുറപ്പെടും.
ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ പകരം കൂടുതല്‍ ബസ് സര്‍വിസ് ഏര്‍പ്പെടുത്തിയതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ജനശതാബ്ദി യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തേക്ക് കൂടുതല്‍ സര്‍വിസ് നടത്തും.
ടിക്കറ്റുകള്‍ online.keralartc.com ല്‍ ബുക്ക് ചെയ്യാം.
Baixar Best Crackeado Minecraft Servers