Uncategorized

ഇന്ത്യന്‍ ടെക്കികളെ ജര്‍മ്മനിയിലേക്ക് ക്ഷണിച്ച്‌ ചാന്‍സലര്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഐടി വിദഗ്ധരേയും പ്രൊഫഷണലുകളേയും ജര്‍മ്മനിയിലേക്ക് ക്ഷണിച്ച്‌ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. പ്രൊഫഷണലുകള്‍ക്ക് വിസ ലഭിക്കാനും കുടുയേറ്റ വ്യവസ്ഥകള്‍ ലഘൂകരിക്കാനും ജര്‍മ്മന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയില്‍ പ്രൊഫഷണലുകളുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് ഷോള്‍സിന്റെ പ്രസ്താവന.

നിങ്ങളില്‍ നിരവധിപേര്‍ ജര്‍മ്മനിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യപ്പെടുന്നതായി എനിക്ക് ഉറപ്പാണ്. ഞങ്ങള്‍ക്ക് എല്ലാ മേഖലയിലേക്കും തൊഴിലാളികളെ ആവശ്യമായുണ്ട്. പ്രത്യേകിച്ച്‌ സോഫ്റ്റ്വെയര്‍ ഐടി മേഖലകളിലേക്ക്. ബെംഗളൂരുവിലെ സഎസ്‌എപി ലാബ്‌സ് ഐടി കമ്പനി സന്ദര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രതിഭയുള്ള തുടക്കക്കാര്‍ക്കും ജര്‍മ്മനിയിലെ തൊഴില്‍ അവസരങ്ങളിലേക്ക് അപേക്ഷിക്കാവുന്നതാണെന്നും ഷോള്‍സ് പറഞ്ഞു. കുടിയേറ്റ തടസ്സങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിയമത്തിന്റെ അവസാന ഘട്ട നടപടികളാലാണ് ഇപ്പോള്‍ രാജ്യം. കുടുംബത്തിനൊപ്പം പ്രൊഫണലുകള്‍ക്ക് ജര്‍മ്മനിയില്‍ എത്താനുള്ള നടപടി ക്രമങ്ങള്‍ സുഖമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ, വ്യവസായ സഹകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്‌ ഇരുവരും ചര്‍ച്ച നടത്തി.

 

Related Articles

Back to top button