Uncategorized

സന്യാസിമാര്‍ക്കും വൈദികര്‍ക്കും പെന്‍ഷന്‍; മതസ്ഥാപന ഭവനങ്ങളില്‍ താമസിക്കരുതെന്ന് വ്യവസ്ഥ

“Manju”

തൃശൂര്‍: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്ന സന്യാസിമാര്‍, പുരോഹിതര്‍, വൈദികര്‍ എന്നിവര്‍ക്ക് വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കുറവാണെങ്കില്‍ സാമൂഹികസുരക്ഷ പെന്‍ഷന്‍ അനുവദിക്കാമെന്ന് ധനവകുപ്പ്. മതസ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനംകൂടി ചേര്‍ത്താണ് വാര്‍ഷികവരുമാനം ഒരുലക്ഷം രൂപ കവിയരുതെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. സാമൂഹികസുരക്ഷ പെന്‍ഷന്‍ അനുവദിക്കാനുള്ള മറ്റ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ മാത്രം ഇവര്‍ പെന്‍ഷന് അര്‍ഹരാണെന്ന് ധനകാര്യ ജോയന്റ് സെക്രട്ടറി കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. സാമ്ബത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും മാത്രം ഉദ്ദേശിച്ച സാമൂഹികസുരക്ഷ പെന്‍ഷന് മെച്ചപ്പെട്ട ജീവിതസാഹചര്യമുള്ളവര്‍ക്ക് അര്‍ഹതയില്ല.

മതസ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനംകൂടി ചേര്‍ത്താണ് വാര്‍ഷികവരുമാനം ഒരുലക്ഷം രൂപ കവിയരുതെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. സാമൂഹികസുരക്ഷ പെന്‍ഷന്‍ അനുവദിക്കാനുള്ള മറ്റ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ മാത്രം ഇവര്‍ പെന്‍ഷന് അര്‍ഹരാണെന്ന് ധനകാര്യ ജോയന്റ് സെക്രട്ടറി കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.സാമ്ബത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും മാത്രം ഉദ്ദേശിച്ച സാമൂഹികസുരക്ഷ പെന്‍ഷന് മെച്ചപ്പെട്ട ജീവിതസാഹചര്യമുള്ളവര്‍ക്ക് അര്‍ഹതയില്ല. അതിനാല്‍ മതസ്ഥാപന നിയന്ത്രണത്തിലെ മന്ദിരങ്ങളില്‍ താമസിക്കുന്ന മിഷനറി സന്യാസിമാര്‍, പുരോഹിതര്‍, വൈദികള്‍, കോണ്‍വന്റുകളിലെ കന്യാസ്ത്രീകള്‍, മഠങ്ങളിലെ/മതസ്ഥാപനങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ക്ക് സാമൂഹികസുരക്ഷ പെന്‍ഷന് അര്‍ഹതയില്ല. ഇത്തരക്കാര്‍ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ അവരെ പെന്‍ഷന്‍ ഗുണഭോക്തൃലിസ്റ്റില്‍നിന്ന് ഒഴിവാക്കാനും ധനവകുപ്പ് നിര്‍ദേശിച്ചു.

മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളില്‍ താമസിക്കുന്ന മിഷനറികളിലെ സന്യാസിമാര്‍ക്കും കോണ്‍വന്റുകളിലെ കന്യാസ്ത്രീകള്‍ക്കും മഠങ്ങളിലെ അന്തേവാസികള്‍ക്കും നേരേത്ത സാമൂഹികസുരക്ഷ പെന്‍ഷന്‍ നല്‍കിവന്നിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് സാമൂഹികസുരക്ഷ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ നിരവധി നിവേദനങ്ങള്‍ സര്‍ക്കാറിന് ലഭിച്ചിരുന്നു. ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് വിഷയത്തില്‍ നിലപാടെടുത്തത്. ഓണറേറിയം കൈപ്പറ്റുന്ന പ്രാദേശിക സര്‍ക്കാറുകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, ഓണറേറിയം കൈപ്പറ്റുന്ന മറ്റ് വ്യക്തികള്‍ എന്നിവരില്‍ ഓണറേറിയം ഉള്‍പ്പെടെ കുടുംബ വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കൂടാതിരുന്നാലും പെന്‍ഷന്‍ അനുവദിക്കാമെന്നും ഉത്തരവിലുണ്ട്. ഇതിന് വിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ അവരെ ഗുണഭോക്തൃ പട്ടികയില്‍നിന്ന് ഒഴിവാക്കാനും നിര്‍ദേശിച്ചു.

Related Articles

Back to top button