Uncategorized

ബാങ്ക് പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുന്നു

“Manju”

ബാങ്ക് ജീവനക്കാരുടെ കാലങ്ങളായുള്ള ആവശ്യമായ ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസമെന്ന ആവശ്യം ഉടന്‍ നടപ്പിലാക്കുമെന്ന് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച്‌ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്.അതേസമയം ഒരു മാസത്തില്‍ രണ്ട് അവധി ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ ബാങ്ക് ജീവനക്കാരുടെ ജോലി സമയത്തിലും മാറ്റം വരും. അതായത് ആഴ്ചയില്‍ ശനിയാഴ്ച കൂടി അവധി നല്‍കി ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനമാകുമ്പോള്‍, ബാങ്ക് ജീനക്കാര്‍ ഓരോ ദിവസവും 40 മിനുറ്റ് അധികസമയം ജോലി ചെയ്യേണ്ടതായി വരും. നിലവില്‍ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ അവധിദിനങ്ങളാണ്. ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനമെന്ന നിയമം വരുന്നതോടെ മാസത്തിലെ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും. മാത്രമല്ല ജീവനക്കാരുടെ ജോലി സമയവും പുനക്രമീകരിക്കും. ദിവസവും രാവിലെ 9.45 മുതല്‍ വൈകിട്ട് 5.30 വരെ ജീവനക്കാര്‍, 40 മിനിറ്റ് അധികം ജോലി ചെയ്യേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മൊബൈല്‍ ബാങ്കിങ്ങും, എടിഎം സര്‍വീസും, ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങളുള്‍പ്പടെ നിലവിലുണ്ടെങ്കിലും ബാങ്കില്‍ നേരിട്ടെത്തി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവൊന്നുമില്ല.ബാങ്കുകളിലെ തിരക്ക് തന്നെയാണ് അതിന് തെളിവും. അതിനാല്‍ പ്രവര്‍ത്തനസമയത്തില്‍ വരുത്താൻ ഉദ്ദേശിക്കുന്ന ഈ മാറ്റം ഇടപാടുകാരെ ഇങ്ങനെ ബാധിക്കും എന്ന് കണ്ടുതന്നെ അറിയാം.

Related Articles

Back to top button