Uncategorized

ഇറ്റലിയിലെ അഭയാര്‍ഥി ബോട്ട് ദുരന്തത്തില്‍ മരിച്ച മുന്‍ പാക് ഹോക്കി താരത്തെക്കുറിച്ച് സഹതാരം

“Manju”

ഇറ്റലിയിൽ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് തകർന്ന് 60 പേർ മരിച്ചു; ദുഃഖം  രേഖപ്പെടുത്തി മാർപാപ്പ | Catholic Church News Malayalam

വികലാംഗനായ മകന്റെ ഉപജീവനത്തിന് വഴികളടഞ്ഞപ്പോഴായിരുന്നു ഷാഹിദ റാസ മറ്റെല്ലാം മറന്ന് ഇതുപോലൊരു വഴി തെരഞ്ഞെടുത്തത്.   രാജ്യം വിട്ട് ഓടിപ്പോയാല്‍ മറ്റെല്ലാം നഷ്ടമാകുമെന്ന ആധി അല്ലലായി വേട്ടയാടിയിട്ടും അവള്‍ പിന്‍മാറിയില്ല. നാലു മാസം മുമ്ബൊരു നാള്‍ ഇറാനിലേക്കും അവിടെനിന്ന് തുര്‍ക്കിയിലേക്കും കടക്കുമ്ബോള്‍ മുന്നിലെ വലിയ ലക്ഷ്യം ഇറ്റലിയോ ആസ്ട്രേലിയയോ ആയിരുന്നു. എന്നാല്‍, എല്ലാം പാതിവഴിയില്‍ നിര്‍ത്തി ജീവനറ്റ് തിരമാലകള്‍ക്കൊപ്പം ഇറ്റാലിയന്‍ കടല്‍ത്തീരത്ത് വന്നടിയാനായിരുന്നു അവള്‍ക്ക് വിധി.

ശിയാ വിഭാഗത്തിലെ ഹസാറ ന്യൂനപക്ഷ വിഭാഗക്കാരിയായതിനാല്‍ അഭയാര്‍ഥി പദവി ലഭിക്കാന്‍ വലിയ പ്രയാസമുണ്ടാകില്ലെന്ന് ഷാഹിദ വിശ്വസിച്ചുവെന്ന് മുമ്ബ് കൂടെ കളിച്ച ഹോക്കി താരം സുമയ്യ ഖൈനാത് പറയുന്നു. ”അവള്‍ മാത്രമായിരുന്നു ആ കുടുംബത്തില്‍ തൊഴില്‍ ചെയ്യുന്നവള്‍. ”ജോലിയായാല്‍ ആദ്യം മകനെ അങ്ങോട്ട് കൂട്ടുമെന്ന് അവള്‍ പറഞ്ഞിരുന്നു”- ഖാത്തൂന്‍ പറഞ്ഞു. സംസാരവും ചലനവും സാധ്യമാകാത്ത അപൂര്‍വ രോഗവുമായി പിറന്ന മകന് മൂന്നു വയസ്സാണ് പ്രായം. വിധവയായ മാതാവും ഇളയ സഹോദരിയുമടങ്ങിയ കുടുംബം താമസിച്ച വീട് അടുത്തിടെ കൊടുങ്കാറ്റില്‍ തകര്‍ന്നിരുന്നു. മെഡലുകളും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളുമടക്കം താത്കാലികമായി കെട്ടിയുണ്ടാക്കിയ കുടിലിലായിരുന്നു ഉണ്ടായിരുന്നത്. അവിടെനിന്നാണ് ശരിയായ വിസ ലഭിക്കാന്‍ പ്രയാസമാകുമെന്ന് കണ്ട് മറ്റു മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞത്.

കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ തീരത്തുണ്ടായ അഭയാര്‍ഥി ബോട്ട് ദുരന്തത്തില്‍ 60ലേറെ പേരാണ് മരിച്ചത്. 200 ഓളം അഭയാര്‍ഥികള്‍ കയറിയ ബോട്ട് ഇറ്റാലിയന്‍ തീരത്തിനരികെ കാറ്റിലും കോളിലും പെട്ട് പാറക്കൂട്ടങ്ങളിലിടിച്ച്‌ തകരുകയായിരുന്നു. അഫ്ഗാനിസ്താനില്‍നിന്നുള്ളവരാണ് മരിച്ചവരിലേറെയും. പതിറ്റാണ്ടുകള്‍ക്കിടെ ഏറ്റവും കടുത്ത തൊഴിലില്ലായ്മയാണ് പാകിസ്താനെ തുറിച്ചുനോക്കുന്നത്. തുര്‍ക്കി വഴിയാണ് അഭയാര്‍ഥികളിലേറെയും യൂറോപിലേക്ക് കടക്കുന്നത്.

Related Articles

Back to top button