Uncategorized

കൊല്ലത്ത് ഓടുന്ന ബുള്ളറ്റിന് തീപിടിച്ചു

“Manju”

ഹൃദയസഖി: ഭാഗം 25 || അവസാനിച്ചു
കൊല്ലം: രണ്ടാംകുറ്റിയിൽ ഓടുന്ന ബുള്ളറ്റിന് തീപിടിച്ചു. തീ പടർന്ന് നാല് വാഹനങ്ങൾ കത്തിനശിച്ചു. കൊല്ലം സ്വദേശിയായ യുവാവി​ന്റെ​ ബുള്ളറ്റിനാണ് തീ പിടിച്ചത്. യുവാവ്​ ബുള്ളറ്റ്​ ഓടിച്ചുവരുന്നതിനിടയിൽ വാഹനത്തിൽനിന്ന്​ പുക വരുന്നത്​ കണ്ട്​ വഴിയോരത്ത്​ നിർത്തുകയും ഇറങ്ങി ​ഓടിമാറുകയുമായിരുന്നു.  പെട്ടെന്ന്​ തീ ബുള്ളറ്റിൽ പടരുകയും സമീപത്ത്​ പാർക്ക്​ ചെയ്തിരുന്ന ഒരു കാറിലേക്കും ഓട്ടോറിക്ഷയിലേക്കും രണ്ട്​ ബൈക്കുകളി​ലേക്കും തീപിടിക്കുകയും ചെയ്തു.
കടപ്പാക്കടയിൽ നിന്ന്​ അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വാഹനങ്ങൾ മുഴുവൻ തീപടർന്നുപിടിച്ചിരുന്നു. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ്​ തീ അണച്ചത്​. അഞ്ച്​ വാഹനങ്ങളും പൂർണമായും നശിച്ചു.

Related Articles

Back to top button