Uncategorized

ഡോക്ടര്‍മാര്‍ ആന്‍റിബയോട്ടിക് ചികിത്സ കുറയ്ക്കണം

“Manju”

തിരുവനന്തപുരം: ആന്‍റിബയോട്ടിക് ചികിത്സ കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഐഎംഎ. ഇപ്പോള്‍ ഉണ്ടാകുന്ന സാധാരണ പനിക്ക് ആന്‍റിബയോട്ടിക് ചികിത്സ ആവശ്യമില്ല. ബാക്ടീരിയ രോഗങ്ങള്‍ക്ക് മാത്രമേ ആന്‍റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കാവൂ. ആളുകള്‍ സ്വന്തമായി ആന്‍റിബയോട്ടിക്കുകള്‍ വാങ്ങുന്നത് വര്‍ധിക്കുന്നതായും ഇത് ഭാവിയില്‍ മരുന്ന് പ്രവര്‍ത്തിക്കാത്ത പ്രശ്നത്തിലേക്ക് നയിച്ചേക്കാമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.

ഒരു കാരണവശാലും ആളുകള്‍ ആന്‍റിബയോട്ടിക്കുകള്‍ സ്വയം വാങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button