Uncategorized

ബ്രഹ്മപുരത്തെ തീ നിയന്ത്രണവിധേയമായില്ല; പുകയില്‍ മൂടി കൊച്ചി നഗരം

“Manju”

ബ്രഹ്‌മപുരം തീപിടുത്തം, കൊച്ചി നഗരത്തില്‍ പുക നിറയുന്നു

കാക്കനാട്: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീ നിയന്ത്രിക്കാനാവാതെ നട്ടംതിരിയുകയാണ് ഫയര്‍ ഫോഴ്‌സ്. തൃക്കാക്കര ,ആലുവ,പട്ടിമറ്റം,തൃപ്പുണിത്തുറ,ക്ലബ് റോഡ് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നും ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും 40 മണിക്കൂര്‍ പിന്നിടുമ്പോഴും തീ അണയ്ക്കാനായിട്ടില്ല. 2 ഏക്കറിലായി കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം കത്തിക്കൊണ്ടിരിക്കുകയാണ്‌.

വ്യാഴാഴ്ച നാലുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ കൊച്ചി നഗരവും, ഏരൂര്‍ ഇന്‍ഫോപാര്‍ക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ സമീപ പ്രദേശങ്ങളും പുകപടലത്താല്‍ നിറഞ്ഞിരിക്കുകയാണ്. വിഷപ്പുക ശ്വസിച്ച്‌ ശ്വാസതടസമുള്‍പ്പെടയുള്ള ശാരീരിക പ്രശ്നങ്ങളും ആളുകള്‍ക്ക് അനുഭവപ്പെടുന്നുണ്ട്.മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീ കത്തുന്നത് പല സ്ഥലങ്ങളില്‍ നിന്നായതിനാല്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തേക്ക് എത്തിച്ചേരാനാകുന്നില്ല.കൂടാതെ പ്രദേശമാസകാലം രൂക്ഷമായ വിഷപ്പുക മൂലം രക്ഷാപ്രവര്‍ത്തനത്തിന് വേഗം കുറച്ചു. ഇന്നലെ തീ അണക്കാനുളള ശ്രമത്തിനിടെ ഫയര്‍ ഫോഴ്സിന്റെ ഓസുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ കത്തി നശിച്ചു.

അഞ്ചുലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങളാണ് കത്തി നശിച്ചത്. പ്ലാസ്റ്റിക് മാലിന്യക്കുമ്പാരത്തിനടിയില്‍ ഇപ്പോഴും തീ ഏരിഞ്ഞു കൊണ്ടിരിക്കുകയാണ്.അന്തരീക്ഷ താപനില ഉയര്‍ന്നാല്‍ തീ വീണ്ടും പടര്‍ന്ന് പിടിക്കാന്‍ ഇടയുണ്ട്. ശക്തമായ മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടം കൈക്കൊണ്ടിട്ടുണ്ട്.

Related Articles

Back to top button