Uncategorized

ഞായറാഴ്ച ‘നന്മയുള്ള യുവതലമുറ’ ശാന്തിഗിരി മാതൃമണ്ഡലം സത്സംഗം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി മാതൃമണ്ഡലം തിരുവനന്തപുരം റൂറല്‍ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ‘നന്മയുള്ള യുവതലമുറ’ (പുതുതലമുറയെ ഗുരുവിന്റേതാക്കി മാറ്റുന്നതില്‍ അമ്മമാർക്കുള്ള പങ്ക്) എന്ന വിഷയത്തില്‍ സത്സംഗം നടക്കും. മാതൃമണ്ഡലം വാർഷിക പദ്ധതി പ്രകാരമാണ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്.  2023 മാർച്ച് 5 ഞായറാഴ്ച രാവിലെ 7.30 ന് കമ്മ്യൂണിറ്റി കിച്ചണ്‍ ഡൈനിംഗ് ഹാളില്‍ വച്ചാണ് സത്സംഗം നടക്കുന്നത്. സമാദരണീയ സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി മുഖ്യ പ്രഭാഷകനായെത്തുന്ന സത്സംഗത്തില്‍, സമാദരണീയ ജനനി പ്രമീള ജ്ഞാനതപസ്വിനി, ഡോ.ടി എസ് സോമനാഥന്‍ എന്നിവർ പങ്കെടുക്കും.

Related Articles

Back to top button