Uncategorized

തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 2500 രൂപ

“Manju”

റായ്പുര്‍: തൊഴിലില്ലാത്ത യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സര്‍ക്കാര്‍. 18-മുതല്‍ 35 വയസ് വരെ പ്രായമുള്ള തൊഴിലില്ലാത്ത യുവജനങ്ങള്‍ക്ക്‌ പ്രതിമാസം 2500 രൂപയാണ് ലഭിക്കുക.

മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് നിര്‍ണായക പ്രഖ്യാപനമുള്ളത്. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയിലും താഴെയുള്ള കുടുംബത്തിലെ യുവാക്കള്‍ക്കാണ് തൊഴിലില്ലായ്മ വേതനം ലഭിക്കുക. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയും 6500 രൂപയില്‍ നിന്ന് പതിനായിരം രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button