Uncategorized

വാഹനത്തില്‍ കൊണ്ടുപോയ ആന ഇടഞ്ഞു

“Manju”

 

ചങ്ങനാശേരി തുരുത്തിയില്‍ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞ ആനയെ മയക്കുവെടി വച്ചു. വാഹനത്തിന്റെ കൈവരികള്‍ തകര്‍ക്കുകയും പ്രദേശത്തെ ഗതാഗതം പൂര്‍ണമായി സ്തംഭിപ്പിക്കുകയും ചെയ്ത ആനയെയാണ് അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടി വച്ചത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഇപ്പോള്‍‌ ഗതാഗതം സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തി രണ്ട് റൗണ്ട് മയക്കുവെടി വച്ചശേഷമാണ് ആനയെ തളച്ചത്. ആന കൈവരി തകര്‍ത്ത് റോഡിലിറങ്ങുമെന്ന സന്ദര്‍ഭത്തിലാണ് എലിഫന്റ് സ്ക്വാഡിനെ വിവരമറിയിച്ചത്. സമാനമായ പ്രശ്നങ്ങള്‍ ഈ ആന മുന്‍പും ഉണ്ടാക്കിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇടറോഡില്‍ വച്ചാണ് ഗതാഗതം തടസപ്പെട്ടത് എന്നതിനാല്‍ വാഹനങ്ങള്‍ സാധാരണ വേഗതിയില്‍ ഓടിത്തുടങ്ങാന്‍ അല്‍പം കൂടി സമയമെടുക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ആന വൈദ്യുത പോസ്റ്റ് തകര്‍ത്തത് പ്രദേശത്തെ ഇരുട്ടിലാക്കിയിരിക്കുകയാണ്. വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും പ്രദേശത്ത് പുരോഗമിക്കുകയാണ്.

 

Related Articles

Back to top button