Uncategorized

സംസ്ഥാനം പനിച്ച്‌ പൊള്ളുന്നു; ഇന്നലെ മാത്രം 8487പേര്‍ ചികിത്സ തേടി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച1 എന്‍ 1 പനിയില്‍ വര്‍ധന. പനിയും മറ്റ് പകര്‍ച്ച വ്യാധികളും മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് എച്ച്‌ 1 എന്‍ 1 കേസുകളും ഉയരുന്നത്. സംസ്ഥാനത്ത് ഇന്നലെ മാത്രം 6 പേര്‍ക്കാണ് എച്ച്‌1 എന്‍1 പനി സ്ഥിരീകരിച്ചത്. ഇത് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്.

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്‌1 എന്‍1 കേസുകള്‍ പുതുതായി സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് കേസുകള്‍ ആലപ്പുഴയിലാണ്. കൂടാതെ മലപ്പുറത്ത് മൂന്ന് കോളറ കേസുകളും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് സ്ഥീരകരിച്ച പത്ത് ഡെങ്കിപ്പനി കേസുകളില്‍ നാലെണ്ണം എറണാകുളം ജില്ലയിലാണ്.

സംസ്ഥാനത്ത് ഇന്നലെ മാത്രം 8487 പനിബാധിതര്‍ ചികിതസനേടിയതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഇതില്‍ 10-8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം രാജ്യത്ത് എച്ച്‌3 എന്‍2 വൈറസിന്റെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എച്ച്‌ 3 എന്‍ 2 ബാധിച്് 2 മരണം മരണം സംഭവിച്ചിരുന്നു.

Related Articles

Back to top button