Uncategorized

കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് പാലക്കാട്

“Manju”

തിരുവനന്തപുരം; കഴിഞ്ഞ 12 വർഷത്തിനിടെ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാട്. 2016 ഏപ്രിൽ 27ന് 41.9 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. 2019 ഏപ്രിൽ 17ന് പാലക്കാട് 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2013 മേയ് ഒന്നിന് പാലക്കാട് 40.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കുറഞ്ഞ താപനില ഈ കാലയളവില്‍ 38.5 ഡിഗ്രി സെൽഷ്യസാണ്.

2010 മുതൽ കൂടുതൽ ചൂട് രേഖപ്പെടുത്തിയ സ്ഥലം. തീയതി, രേഖപ്പെടുത്തിയ ചൂട് എന്ന രീതിയില്‍

2010: പുനലൂർ, മാർച്ച് 23: 40 ഡിഗ്രി സെൽഷ്യസ്‍

2011: കണ്ണൂർ, മാർച്ച് 19: 38.5 ഡിഗ്രി സെൽഷ്യസ്‍

2012: വെള്ളാനിക്കര (തൃശൂർ), മാർച്ച് 26: 38.6 ഡിഗ്രി സെൽഷ്യസ്‍.

2013: പാലക്കാട്, മേയ് 1: 40.4 ഡിഗ്രി സെൽഷ്യസ്‍.

2014: പാലക്കാട്, ഏപ്രിൽ 6, 24: 40.2 ഡിഗ്രി സെൽഷ്യസ്‍

2015: പാലക്കാട്, (മാർച്ച് 30,31– ഏപ്രിൽ 3, 6): 39.0 ഡിഗ്രി സെൽഷ്യസ്‍

2016: പാലക്കാട്, ഏപ്രിൽ 27: 41.9 ഡിഗ്രി സെൽഷ്യസ്‍

2017: പാലക്കാട്, ഏപ്രിൽ 29: 39.8 സെൽഷ്യസ്‍; വെള്ളാനിക്കര മാർച്ച് 27: 39.8 ഡിഗ്രി സെൽഷ്യസ്‍

2018: പാലക്കാട്, ഏപ്രിൽ 12: 39.1 ഡിഗ്രി സെൽഷ്യസ്

2019: പാലക്കാട്, ഏപ്രിൽ 17: 41.1 ഡിഗ്രി സെൽഷ്യസ്‍

2020: വെള്ളാനിക്കര, ഏപ്രിൽ 2: 39.9 ഡിഗ്രി സെൽഷ്യസ്‍

2021: പാലക്കാട്, മേയ് 8: 38.7 ഡിഗ്രി സെൽഷ്യസ്‍

2022: പാലക്കാട്, മാർച്ച് 23, ഏപ്രിൽ 5: 38.5 ഡിഗ്രി സെൽഷ്യസ്

2023: കണ്ണൂർ, മാർച്ച് 3: 38.6 ഡിഗ്രി സെൽഷ്യസ്‍

Related Articles

Back to top button