Uncategorized

ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‍കർ

“Manju”

 

ലൊസാഞ്ചലസ്: 95-ാമത് ഓസ്കർ വേദിയില്‍ ഇന്ത്യന്‍ തിളക്കം.മികച്ച ഒറിജിനൽ വിഭാഗത്തിൽ ആർആർആറിലെ നാട്ടുനാട്ടു ഗാനം പുരസ്കാരം നേടി. എം.എം കീരവാണി സംവിധാനം ചെയ്ത ഗാനത്തിന് വരികൾ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജിനൽ സോങ്ങിനുള്ള പുരസ്കാരം ചിത്രം നേടിയിരുന്നു..റഹ്മാൻഗുൽസാർ ജോടിയുടെ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനൽ സോങ് പുരസ്കാരം ഇന്ത്യയിലെത്തിയത്.മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം – ദ എലഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കി. കാർത്തികി ഗോൾസാൽവേസ് ആണ് സംവിധായിക. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പേഴ്സിന്റെ പ്രമേയം.ലോസ് ആഞ്ജലിസിലെ ഓവിയേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാരദാനച്ചടങ്ങ് നടന്നത്.ജിമ്മി കിമ്മലാണ് ഷോയുടെ അവതാരകൻ.ഇന്ത്യന്‍ താരം ദീപിക പദുക്കോണും ഷോയിലെ അവതാരകരില്‍ ഒരാളായി.

Related Articles

Back to top button