Uncategorized

‘നാട്ടു നാട്ടു’ ചിത്രീകരിച്ചത് യുക്രെയിന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍

“Manju”

ഓസ്‌കാര്‍ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സൗണ്ട് ട്രാക്ക് എന്ന ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് സൂപ്പര്‍ഹിറ്റ് ഗാനം ‘നാട്ടു നാട്ടു’.
എസ് എസ് രാജമൗലിയുടെ ‘ആര്‍ ആര്‍ ആര്‍’ എന്ന ചിത്രത്തില്‍ എം എം കീരവാണി സംഗീത സംവിധാനവും ചന്ദ്രബോസ് വരികള്‍ എഴുതുകയും ചെയ്ത നാട്ടു നാട്ടു നേടുന്ന മൂന്നാമത്തെ വലിയ പുരസ്‌കാരമാണിത്. നേരത്തെ ഗോള്‍ഡന്‍ ഗ്ളോബും, ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരവും പാട്ട് സ്വന്തമാക്കിയിരുന്നു.ആഗോളശ്രദ്ധ നേടിയ നാട്ടു നാട്ടു 2021ല്‍ യുക്രെയിന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലാണ് ചിത്രീകരിച്ചത്. യുക്രെയിന്‍ തലസ്ഥാനമായ കീവിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. മരിന്‍സ്‌കി കൊട്ടാരം എന്നാണ് ചരിത്രപ്രാധാന്യമുള്ള ഈ കെട്ടിടം അറിയപ്പെടുന്നത്. യുക്രെയിന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണിത്. കൊട്ടാരത്തിന് സമീപത്തായി യുക്രെയിന്‍ പാര്‍ലമെന്റുണ്ട്.
പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ചിത്രീകരണം നടത്താനുള്ള അനുമതി ലഭിച്ചതിനെക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ എസ് എസ് രാജമൗലി പങ്കുവച്ചിരുന്നു. ‘യുക്രെയിന്‍ പ്രസിഡന്റ് ടെലിവിഷന്‍ നടന്‍ ആയിരുന്നതുകൊണ്ടാണ് ഷൂട്ടിംഗിന് അനുമതി നല്‍കിയത്. ഏറ്റവും രസകരമായ കാര്യം എന്തെന്നാല്‍ ഒരു ടെലിവിഷന്‍ പരമ്ബരയില്‍ പ്രസിഡന്റായി വേഷമിട്ടതിന് പിന്നാലെയാണ് അദ്ദേഹം യഥാര്‍ത്ഥത്തില്‍ യുക്രെയിനിന്റെ പ്രസിഡന്റായത്’- രാജമൗലി പറഞ്ഞു. റഷ്യ- യുക്രെയിന്‍ യുദ്ധത്തിന് മുന്‍പായിരുന്നു നാട്ടു നാട്ടു ചിത്രീകരണം. എന്നാലിപ്പോള്‍ ടൂറിസ്റ്റുകള്‍ക്ക് പ്രദേശത്ത് പ്രവേശിക്കാനാവില്ല.

Related Articles

Back to top button