Uncategorized

ഇ.ഡി പബ്ലിക് പ്രോസിക്യൂട്ടര്‍ നിതീഷ് റാണ രാജിവെച്ചു

“Manju”

ഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിതീഷ് റാണ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നു നിതീഷ് റാണ അറിയിച്ചു. പകരം ഒരാള്‍ ചുമതല ഏല്‍ക്കും വരെ പബ്ലിക് പ്രോസിക്യൂട്ടറായി തുടരുമെന്നും നിതീഷ് റാണ പറഞ്ഞു .2015 മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

പി.ചിദംബരം , ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, ടി.എം.സിയുടെ അഭിഷേക് ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര എന്നിവര്‍ക്കെതിരായ കേസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ റാണ പ്രോസിക്യൂട്ടറായി എത്തിയിരുന്നു.

 

Related Articles

Back to top button