Uncategorized

സംസ്ഥാനത്ത് ചൂട് ഉയരുന്നു; മലമ്പുഴ ഡാമിലെ ജലനിരപ്പ് കുറഞ്ഞു

“Manju”

പാലക്കാട്: വേനല്‍ ശക്തമായതോടെ ജലാശയങ്ങള്‍ വറ്റിവരണ്ട് തുടങ്ങി. ലക്ഷകണക്കിന് ആളുകള്‍ക്ക് കുടിവെള്ളം നല്‍കുന്ന പാലക്കാട് മലമ്പുഴ ഡാമിലും ജലനിരപ്പ് കുറഞ്ഞു. ജലനിരപ്പ് താഴ്ന്നതിനാല്‍ കൃഷിക്ക് വെള്ളം നല്‍കുന്നത് ഉടന്‍ നിര്‍ത്താനാണ് തീരുമാനം.
ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ആളുകളാണ് മലമ്പുഴ ഡാമിലെ വെള്ളം കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. നിലവില്‍ 103.66 മീറ്ററാണ് മലമ്പുഴ ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 106.45 മീറ്റര്‍ വെള്ളം ഉണ്ടായിരുന്നു. 2021 ല്‍ 104.39 ഉം , 2020 ല്‍ 104.46 മായിരുന്നു.

ജലനിരപ്പ് കുറഞ്ഞതോടെ മലമ്പുഴ ഡാമില്‍ നിന്നുള്ള വൈദ്യൂതി ഉല്‍പാദനം നിര്‍ത്തി. കൃഷിക്ക് വെള്ളം നല്‍കുന്നത് ഉടന്‍ നിര്‍ത്തും. അന്തരീക്ഷത്തിലെ ജലബാഷ്‌പം കുറവായതിനാല്‍ മറ്റ് ഡാമുകളില്‍ നിന്നും, ജലാശയങ്ങളില്‍ നിന്നും വളരെ വേഗത്തിലാണ് വെള്ളം നീരാവിയായി പോകുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

Related Articles

Back to top button