Uncategorized

ഏഴാമത്തെ ആണവപരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ

“Manju”

വാഷിംഗ്ടണ്‍: ഏഴാമത്തെ ആണവപരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ. ഉത്തരകൊറിയയുടെ ആണവപരീക്ഷണം അന്താരാഷ്‌ട്ര സമൂഹത്തിന്റെ നിലനില്‍പ്പിന് ആപത്തുണ്ടാക്കുമെന്നാണ് പൊതുവികാരം. ഇതിനിടെയിലാണ് ഏഴാമത്തെ ആണവപരീക്ഷണം നടത്താന്‍ ഉത്തരകൊറിയ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് പറഞ്ഞു.

തന്റെ രാജ്യം ഒരിക്കലും ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് മുന്‍പ് പ്രസ്താവന ഇറക്കിയിരുന്നു. അമേരിക്കയെ ഇത് ബാധിക്കുമെന്നും അതിനാലാണ് യുഎസ് ആണവ പരീക്ഷണത്തെ എതിര്‍ക്കുന്നതെന്നും ഇവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും പെന്റഗണ്‍ വ‍ൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഉത്തരകൊറിയന്‍ സൈന്യത്തെ കൂടുതല്‍ നവീകരിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കിം ജോങ് ഉന്‍ പുതിയ ആണവപരീക്ഷണത്തിന് ഒരുങ്ങുന്നത്. 2017-ലായിരുന്നു അവസാന ആണവപരീക്ഷണം നടത്തിയത്. തന്റെ ഭരണനേതൃത്വത്തിന്‍ കീഴില്‍ ആണവ പരീക്ഷണവും മിസൈല്‍ പരീക്ഷണവും ഒഴിവാക്കാന്‍ തയ്യറാല്ലെന്ന് കിം വ്യക്തമാക്കുന്നത്. ആണവശക്തിയുണ്ടെങ്കില്‍ മാത്രമേ അന്താരാഷ്‌ട്രതലത്തില്‍ ഉത്തരകൊറിയ്‌ക്ക് പിന്തുണ ലഭിക്കുമെന്നുമാണ് കിം കരുതുന്നതെന്നും യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button