Uncategorized

ജി-20 ഉച്ചകോടി: ഉദ്യോഗസ്ഥ സമ്മേളനത്തിനൊരുങ്ങി കുമരകം

“Manju”

ന്യൂഡല്‍ഹി: ഭാരതം അദ്ധ്യക്ഷത വഹിക്കുന്ന ജി-20 ഉച്ചകോടിയ്‌ക്ക് മുന്നോടിയായുളള ഉദ്യോഗസ്ഥ സമ്മേളനത്തിന് കോട്ടയം ജില്ലയിലെ കുമരകം ആതിഥേയത്വം വഹിക്കും. ഏപ്രില്‍ 1, 2 തീയതികളിലാണ് ജി-20 രാജ്യങ്ങളില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ സമ്മേളിക്കുക. സമ്മേളനത്തിനായിട്ടുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് കുമരകം ഇപ്പോള്‍. കുമരകം കവണാറ്റിന്‍കരയില്‍ പക്ഷിസങ്കേതത്തോട് ചേര്‍ന്ന കെടിഡിസിയുടെ വാട്ടര്‍സ്‌കേപ്പ് റിസോട്ടിലാണ് സമ്മേളനത്തിന് വേദിയൊരുങ്ങുന്നത്.

പൂര്‍ണമായും പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് സമ്മേളനവേദി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. മുളയും കയറുമെല്ലാം ഉപയോഗിച്ചാണ് 10000 ചതുരശ്ര അടി വിസതീര്‍ണത്തിലാണ് മുഖ്യവേദി ഒരുങ്ങുന്നത്. ഉദ്യോഗസ്ഥ സമ്മേളനത്തില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങളുടെ ചുവടു പിടിച്ചാകും സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ ഉച്ചകോടിയില്‍ രാഷ്‌ട്രതലവന്‍മാരുടെ ചര്‍ച്ച നടക്കുന്നത്

അതേസമയം ജി-20 ഉച്ചകോടിക്ക് മുന്നോടിയായുളള ആദ്യ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ജനുവരിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ തുടര്‍ച്ചയായാണ് കുമരകത്തെ രണ്ടാമത്തെ യോഗം. ഈ മാസം 30- ന് ഉദ്യോഗസ്ഥ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ കുമരകത്തേക്ക് എത്തും.

Related Articles

Back to top button