വീണ്ടും സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ജീവനക്കാര്‍ക്കായി രണ്ടാം ഘട്ട സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ എയര്‍ലൈനായ എയര്‍ ഇന്ത്യ. പൈലറ്റ്, ക്യാബിന്‍ ഗ്രൂപ്പ്, സെക്യൂരിറ്റി സ്റ്റാഫ് എന്നിവര്‍ ഒഴികെയുള്ള ജീവനക്കാര്‍ക്കാണ് ഇത്തവണ സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.
അഞ്ച് വര്‍ഷമെങ്കിലും സര്‍വീസ് ഉള്ളവരും, 40 വയസിനും അതിനു മുകളിലുമുള്ള സ്ഥിരം ജനറല്‍ കേഡര്‍ ഓഫീസര്‍മാര്‍ക്കും, ക്ലറിക്കല്‍ ആന്‍ഡ് സ്കില്‍ഡ് ജീവനക്കാര്‍ക്കും ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ള വിരമിക്കല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാകും.
കഴിഞ്ഞ വര്‍ഷം ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തതിനു ശേഷം നടപ്പാക്കുന്ന രണ്ടാമത്തെ സ്വയം വിരമിക്കല്‍ പദ്ധതി എന്ന പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്. 2022 ജൂണ്‍ മാസത്തില്‍ പൈലറ്റ്, എയര്‍ഹോസ്റ്റസ്, ക്ലര്‍ക്ക് എന്നിവര്‍ക്കായി ഒന്നാം ഘട്ട വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കമ്പനിയിലെ മറ്റു വിഭാഗങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് കൂടി ഈ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ രണ്ടാം ഘട്ട പ്രഖ്യാപനം നടത്തിയത്.