InternationalLatest

വാഹനാപകടത്തില്‍ നാല് മരണം

“Manju”

റിയാദ്: സൗദി മധ്യപ്രവിശ്യയില്‍ വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശി ഉള്‍പ്പടെ നാല് മരണം. റിയാദ്-വാദി ദവാസിര്‍ റോഡില്‍ ലൈല അഫ്ലാജ് പട്ടണത്തിന് 30 കിലോമീറ്റര്‍ അകലെ റോഡ് പണി ചെയ്തുകൊണ്ടിരുന്ന വാഹനത്തിന്‍റെ പുറകില്‍ ട്രെയ്‌ലര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് തമിഴ്നാട് കന്യാകുമാരി സ്വദേശി ഗോപാലകൃഷ്ണ പിള്ളൈയും (56) രണ്ട് സുഡാനി പൗരന്മാരും ഒരു നേപ്പാള്‍ പൗരനും മരിച്ചത്.

ഗോപാലകൃഷ്ണ പിള്ളൈ 14 വര്‍ഷമായി കണ്‍സ്ട്രക്ഷന്‍ കമ്ബനി ജീവനക്കാരനാണ്. പിതാവ്: നീലകണ്‌ഠ പിള്ളൈ. മാതാവ്: വലിമ്മ. ഭാര്യ: കല. ഗോപാലകൃഷ്ണ പിള്ളൈയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി ലൈല അഫ്ലാജ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് രാജയും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ്ങും രംഗത്തുണ്ട്.

Related Articles

Back to top button