ആരാധനാലയങ്ങള്‍ ഒരുമയുടെ മന്ദിരങ്ങള്‍ – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി


പെരിങ്ങത്തൂര്‍ : മനുഷ്യന്റെ ആത്മാവിലടങ്ങിയിരിക്കുന്ന നന്മയുടെ പ്രകാശം പ്രവഹിക്കുന്ന കേന്ദ്രങ്ങളാണ് ആരാധനാലയങ്ങളെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹിക്കുന്ന വര്‍ത്തമാനകാലത്ത് മതങ്ങള്‍ ഉദ്ഘോഷിക്കുന്ന ഒരുമയുടെ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത്തിപ്പറമ്പ് ഹിദായത്ത് അനാം ജമാഅത്ത് ജുമമസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി. കെ.കെ. അബ്ദുല്‍ അസീസ് അദ്ധ്യക്ഷനായ യോഗം സുപ്രഭാതം വൈസ് ചെയര്‍മാന്‍ കെ സൈനുല്‍ ആബിദിന്‍ സഫാരി ഉദ്ഘാടനം ചെയ്തു. കെ.പി.മോഹനന്‍ എം.എല്‍.എ. വിശിഷ്ടാതിഥിയായിരുന്നു. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ, ടി ടി ഉമര്‍ ഫാറൂഖ്, എം.സുലൈമാന്‍, വി.കെ.രാഗേഷ്, എം.ഷാജി, കെ.ഷുഹൈബ്, എന്‍.പത്മനാഭന്‍, അക്രോല്‍ സുരേന്ദ്രന്‍, ടി.ടി.സലീം, കെ.ടി.കെ.കരീം, ചന്ദ്രന്‍, ടി.റഹീം എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് വലിയഖാസി പാണക്കാട് നാസര്‍ ഹയ്യ് ഷിഹാബ് തങ്ങള്‍ ജുമു അക്ക് നേതൃത്വം നല്‍കി. സമസ്ത ട്രഷറര്‍ പി.പി. ഉമര്‍ മുസ്ലിയാല്‍ ഖുതുബ നടത്തി.
