LatestThrissur

കടന്നല്‍ കുത്തേറ്റ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

“Manju”

തൃശൂര്‍ : കടന്നല്‍ കുത്തേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിന്റെ ഇന്‍ഷുറന്‍സ് അടച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എളനാട് വെച്ചാണ് കടന്നല്‍ ആക്രമണം നടന്നത്.
ബൈക്കില്‍ നിന്ന് ഒരാള്‍ താഴെ വീണ് ബോധരഹിതനായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഷാജിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഷാജി മരിച്ചിരുന്നു. ഷാജിയുടെ തലയിലും മുഖത്തും ദേഹത്തും കടന്നല്‍ കുത്തേറ്റ പാടുകളുണ്ട്. എന്നാല്‍ കടന്നല്‍ ആക്രമിക്കുന്നത് കണ്ടവര്‍ ആരുമില്ല.

Related Articles

Back to top button