കേരളത്തില്‍ ഓടുന്ന എല്ലാ എക്സ്പ്രസ് ട്രെയിനുകളുടെയും വേഗത കൂട്ടും

കൊല്ലം: കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ എക്പ്രസ് ട്രെയിനുകളുടെയും വേഗത വര്‍ദ്ധിപ്പിക്കും. 130 മുതല്‍ 160 കിലോമീറ്റര്‍ വേഗതയായിരിക്കും വര്‍ദ്ധിപ്പിക്കുന്നത്. തീരുമാനം റെയില്‍വേ സ്വീകരിച്ചിട്ടുണ്ടെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി കെ കൃഷ്ണദാസ് പറഞ്ഞു. വേഗത കൂട്ടുന്നത് സംബന്ധിച്ച് ലിഡാസ് എന്ന പേരില്‍ പുതിയ സര്‍വെ ഈ മാസം ആരംഭിക്കും.
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയാണ് ലിഡാസ് സര്‍വെ നടത്തുക. ഹെലികോപ്റ്റര്‍ മര്‍ഗ്ഗം ആയിരിക്കും സര്‍വ്വേ നടത്തുക. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ റെയില്‍ പാതയിലുള്ള അതിവേഗ തീവണ്ടികള്‍ ഓടിക്കാന്‍ തടസമായി നില്‍ക്കുന്ന വളവുകള്‍ പരിഹരിക്കുന്നതിന് അധിക ഭൂമി ഏറ്റെടുക്കും. ഇതിന് സമാന്തരമായി സിഗ്‌നല്‍ സിസ്റ്റവും മോഡനൈസ് ചെയ്യും. ഇവ പൂര്‍ത്തിയായി കഴിഞ്ഞാല്‍ എക്‌സപ്രസ് ടെയിനുകളുടെയും വേഗത വര്‍ദ്ധിപ്പിക്കുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
കൊല്ലം റയില്‍വെ സ്റ്റേഷനില്‍ നടക്കുന്ന 361 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. 2024ല്‍ കൊല്ലം സ്റ്റേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം യാത്രക്കാരോടും അഭിപ്രായങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. കൂടാതെ ആലപ്പുഴ റെയില്‍വേസ്റ്റേഷന്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുമെന്ന് കൃഷ്ണദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പത്തു മുതല്‍ 12 കോടിവരെ രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുക. അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെ യാത്രക്കാര്‍ക്കുവേണ്ട സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.