Uncategorized

ഉത്തര്‍ പ്രദേശിനെ ഇരുട്ടിലാക്കി ജീവനക്കാരുടെ സമരം

“Manju”

ലക്നൗ: ഉത്തര്‍പ്രദേശിനെ ഇരുട്ടിലാക്കി വൈദ്യുതി ജീവനക്കാരുടെ സമരം തുടരുന്നു. പിരിച്ചുവിടല്‍ ഭീഷണിയും കോടതി ഉത്തരവും മറികടന്നാണ് അരലക്ഷത്തിലേറെ ജീവനക്കാര്‍ സമരം നടത്തുന്നത്.

72 മണിക്കൂര്‍ സൂചന പണിമുടിക്കിന് ശേഷം ഞായറാഴ്ച അനിശ്ചിതകാല സമരത്തിലേക്ക് കടക്കുകയാണ് ജീവനക്കാര്‍.

വിവിധ സംഘടനകളിലെ തൊഴിലാളികള്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സമര സമിതിയാണ് പണിമുടക്ക് മുന്നോട്ട് കൊണ്ട്പോകുന്നത്. ഉത്തര്‍പ്രദേശ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്വകാര്യവല്‍കരിക്കാനുള്ള നീക്കം ഒഴിവാക്കുക. യു.പി.സി.എല്‍ ചെയര്‍മാനെ മാറ്റുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരത്തിന് നേതൃത്വം നല്‍കുന്ന ശൈലേന്ദ്ര ദുബെ ഉള്‍പ്പടെയുള്ള സമര സമിതി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ അലഹബാദ് ഹൈകോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് ലംഘിച്ച്‌ സമരം നടത്തുന്നവര്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും തൊഴിലാളികള്‍ അവഗണിച്ചു.

സൂചന പണിമുടക്കില്‍ പങ്കെടുത്ത ആയിരത്തിലേറെ തൊഴിലാളികളെ യു.പി സര്‍ക്കാര്‍ ഇതിനോടകം ജോലിയില്‍ നിന്ന് നീക്കിയിട്ടുണ്ട്. സമരം തുടര്‍ന്നാല്‍ സമരക്കാരെ പിരിച്ച്‌ വിട്ട് ഐ..ടികളില്‍ നിന്നടക്കം വിദ്യാര്‍ഥികളെ നിയമിക്കും എന്നാണ് ഉത്തര്‍പ്രദേശ് ഊര്‍ജമന്ത്രിയുടെ താക്കീത്. ഇതിന് വില കല്‍പിക്കാതെ സമരം ശക്തമാക്കുകയാണ് ജീവനക്കാര്‍. അനിശ്ചിതകാല സമരം കൂടി ആരംഭിക്കുന്നതോടെ വ്യവസായ മേഖല അടക്കം പൂര്‍ണമായും സ്തംഭിക്കും.

 

 

Related Articles

Back to top button