Uncategorized

‘നന്മയുള്ള യുവതലമുറ’ മാതൃമണ്ഡലം സത്സംഗം തിരുവനന്തപുരത്ത് നടന്നു

“Manju”
‘നന്മയുടെ യുതലമുറ’ സത്സംഗത്തില്‍ നിന്ന്

തിരുവനന്തപുരം : ശാന്തിഗിരി മാതൃമണ്ഡലം തിരുവനന്തപുരം ഏരിയ (സിറ്റി ) യുടെ ആഭമുഖ്യത്തില്‍ ചെട്ടിക്കുളങ്ങര വഞ്ചിയൂർ വനിതാ സാംസ്കാരിക സംഘം ഹാളില്‍ ഞായറാഴ്ച 19-03-2023) നന്മയുള്ള യുവതലമുറ എന്ന വിഷയത്തില്‍ സത്സംഗം നടന്നു. ശാന്തി ഗിരി മാതൃമണ്ഡലം ഹെഡ് ജനനി പ്രമീള ജ്ഞാനതപസ്വിനി മുഖ്യപ്രഭാഷകയായ യോഗത്തിൽ മാതൃമണ്ഡലം കോർ‍ഡിനേറ്റർ ബ്രഹ്മചാരിണി കൃഷ്ണപ്രിയ എ എസ്,‍ ആശ്രമം അഡ്വൈസറി കമ്മിറ്റി അമഡൈവസര്‍ എസ്.കുമാർ, ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മറ്റി ജനറല്‍ കണ്‍വീനർ ഡോ ഉഷ കുമാരി ബി, അസിസ്റ്റന്റ് ജനറല്‍ കണ്‍വീനർ രാജലക്ഷ്മി പിഎസ്, ശാന്തിഗിരി ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ശ്രീകുമാരി, വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം അസിസ്റ്റന്റ് ജനറല്‍ കൺവീനർ വി. മുരുകന്‍, ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി അസിസ്റ്റന്റ് കണ്‍വീനര്‍ ഷിനു, ഗുരു മഹിമ കോർഡിനേറ്റർ കുമാരി ഡി. ജനപ്രിയ എന്നിവര്‍ സംസാരിച്ചു.


ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ കളരിപ്പയറ്റ് ചുവടുകൾക്ക് ഗോൾഡ് മെഡൽ നേടിയ എസ്.എം. സൽപ്രിയന് ജനനി പ്രമീള ജ്ഞാനതപസ്വി നി മെമൻറോ നൽകി ആദരിച്ചപ്പോള്‍

കുമാരി സംഗീത എസ്, കുമാരി ശ്രുതി എസ് എന്നിവർ ഗുരു വന്ദനവും കൺവീനർ (സർവീസസ്) ആശ എസ് നായർ, ഗുരുവാണിയും വായിച്ചു. കണ്‍വീനര്‍ (പബ്ലിക് റിലേഷന്‍സ്) കെ.എന്‍. ശുഭാകുമാരി സ്വാഗതവും കണ്‍വീനര്‍ (സര്‍വ്വീസസ്) ജി.ഗീത കൃതജ്ഞതയും രേഖപ്പെടുത്തി. 100-ൽ പരം ആത്മ ബന്ധുക്കൾ പങ്കെടുത്ത സത്സംഗത്തിൽ വച്ച് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ കളരിപ്പയറ്റ് ചുവടുകൾക്ക് ഗോൾഡ് മെഡൽ നേടിയ ശാന്തി മഹിമ കോഓഡി നേറ്റർ,(തിരുവനന്തപുരം സിറ്റി )എസ്.എം. സൽപ്രിയന് ജനനി പ്രമീള ജ്ഞാനതപസ്വി നി മെമൻറോ നൽകി ആദരിച്ചു. മാതൃമണ്ഡലം തിരുവനന്തപുരം സിറ്റി ഏരിയ അസിസ്റ്റനറ് ജനറൽ കൺവീനർ (പബ്ലിക്ക് റിലേഷൻസ്) സൂര്യകുമാരി 2022 നവംബർ മുതൽ 2023 ഫെബ്രുവരി വരെയുള്ള മാതൃമണ്ഡലം തിരുവനന്തപുരം ഏരിയ കമ്മറ്റി കമ്മറ്റിയുടെ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സത്സംഗത്തിൽ റജിസ്ട്രേഷൻ കണ്‍വീനര്‍ (ഫിനാന്‍സ്) വി.എസ്. രാജേശ്വരിയും കോമ്പയറിംഗ് &പ്രോഗ്രാം കോഓഡിനേഷൻ ഡോ.രാജിരാജും നിർവ്വഹിച്ചു.

Related Articles

Back to top button