KeralaLatest

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി

“Manju”

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി. കഴിഞ്ഞ ദിവസമാണ് പത്മലക്ഷ്മി അഭിഭാഷകയായി എന്‍റോള്‍ ചെയ്തത്. തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കൂടെ നിന്ന എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിക്കുകയും ചെയ്തു.

നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാവുകയാണ് ലക്ഷ്യം. ചെറുപ്പം മുതല്‍ അഭിഭാഷകയാകുക എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഭൗതികശാസ്‌ത്രത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി രണ്ട്‌ വര്‍ഷത്തിനുശേഷമാണ് നിയമ പഠനം ആരംഭിച്ചത്. 2019ല്‍ എറണാകുളം ഗവ. ലോ കോളേജില്‍ നിയമപഠനം ആരംഭിച്ചു. എല്‍എല്‍ബി അവസാന വര്‍ഷമാണ്‌ അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെക്കുറിച്ച്‌ കൃത്യമായി സംസാരിച്ചത്. അത് കേള്‍ക്കുമ്പോള്‍ അവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകുമോ എന്ന്‌ ഭയമുണ്ടായിരുന്നു. എന്നാല്‍, എന്തുകാര്യവും നീ ഞങ്ങളോടാണ്‌ പറയേണ്ടതെന്ന്‌ പറഞ്ഞ്‌ അച്ഛനും അമ്മയും പൂര്‍ണ്ണ പിന്തുണ നല്‍കി.”- പത്മലക്ഷ്മി പറഞ്ഞു.

ഞായറാഴ്ച ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ എന്‍റോള്‍ ചെയ്ത 1528 അഭിഭാഷകരില്‍ ഒരാളാണ് പത്മലക്ഷ്മി. സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധിപേരാണ് പത്മലക്ഷമിയുടെ നേട്ടത്ത അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയത്.

Related Articles

Back to top button